Skip to main content

ഉജ്വലബാല്യം - 2020 പുരസ്‌കാരത്തിന് അപേക്ഷിക്കാം

വനിത- ശിശു വികസനവകുപ്പ് നല്‍കുന്ന 'ഉജ്വലബാല്യം - 2020' പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി  മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്കാണ് അവസരം. ആറു വയസ്സിനും 18 വയസ്സിനും ഇടയിലുള്ള നാലു കുട്ടികളെയാണ് ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കുക. ഭിന്നശേഷി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപയും പുരസ്‌കാരവും നല്‍കും.

2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള പ്രാഗത്ഭ്യമാണ് പരിഗണിക്കുക.  കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ് നേടിയവരെയും  ഉജ്വല ബാല്യം പുരസ്‌കാരം മുമ്പ് ലഭിച്ചവരെയും പരിഗണിക്കില്ല. അപേക്ഷാ ഫോറം www.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ 2021 ഒക്ടോബര്‍ 30 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, കെ.വി.എം ബില്‍ഡിംഗ്‌സ്, അണ്ണാന്‍കുന്ന് റോഡ്, കോട്ടയം - 686 001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0481- 2580548.

date