Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

 

 

ഗവണ്‍മെന്റ്, ഗവണ്‍മെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/വൊക്കേഷണല്‍/ടെക്നിക്കല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പിന്റെ അമാല്‍ഗമേറ്റെഡ് ഫണ്ടില്‍ നിന്നും 2021-22 വര്‍ഷത്തേക്കുളള അമാല്‍ഗമേറ്റെഡ് ഫണ്ട്  സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നവംബര്‍ 20 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കിയവരെ പരിഗണിക്കുന്നതല്ല. അപേക്ഷ നവംബര്‍ 25 ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date