Skip to main content

വനിതാ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ 23ന്

 

 

 

മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ  2021-22 അദ്ധ്യയനവര്‍ഷത്തെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ്, കൊമേര്‍ഷ്യല്‍ പ്രാക്ടീസ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 23 ന് നടത്തും. റാങ്ക് ലിസ്റ്റില്‍ പേരുള്ള മുഴുവന്‍ ആളുകള്‍ക്കും രാവിലെ 9.30 മുതല്‍  11 മണിവരെയുള്ള സമയത്ത് കോളേജില്‍ വന്ന് രജിസ്റ്റര്‍ ചെയ്ത് സ്്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  
എസ്.എസ്.എല്‍.സി, സംവരണങ്ങള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് ആനുകൂല്യത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ അപേക്ഷകരും ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരും കോഷന്‍ ഡെപ്പോസിറ്റ് 1000 രൂപയും ഒരു ലക്ഷത്തിനുമുകളില്‍ വരുമാനമുള്ളവര്‍ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ ഫീസായി 3780  രൂപയും എടിഎം കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714

date