Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം 2020 അപേക്ഷ ക്ഷണിച്ചു

 

 2020  ജനുവരി  1 മുതല്‍ 2020 ഡിസംബര്‍  വരെയുളള  കാലയളവില്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നിവയിലേതെങ്കിലുമൊന്നില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊളളുന്ന ഇഉ, പത്രക്കുറിപ്പുകള്‍, എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊളളിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാരിന്റെ 'National Child for Exceptional Achievement' കരസ്ഥമാക്കിയ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്‌റ്റൈപ്പന്റ് നല്‍കുന്നതിനായി ടി കുട്ടികളെ മേല്‍ അവാര്‍ഡിന് പരിഗണിക്കുന്നത്. ഒരു ജില്ലയിലെ ഒരു കുട്ടിക്കാണ് അവാര്‍ഡ് നല്‍കുന്നത്. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. ഭിന്നശേഷിക്കാരായ  കുട്ടികളെ  പ്രത്യേക കാറ്റഗറിയില്‍ പരിഗണിച്ച അവാര്‍ഡ്  നല്‍കും. അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, വെങ്ങന്നൂര്‍ പി.ഒ, തൊടുപുഴ, ഇടുക്കി, പിന്‍-685608 എന്ന വിലാസത്തില്‍ അവസാന തീയതിയായ ഒക്ടോബര്‍ 30  ലഭിക്കത്തക്ക വിധത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും മേല്‍ ഓഫീസിലോ ഫോണ്‍ - 04862200108, 7025174038 
 

date