Skip to main content

ജില്ലയിൽ ഇന്ന് (20.10.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 13114 പേർ (2035 ഒന്നാം ഡോസും, 11079 രണ്ടാം ഡോസും

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 234 പേർ (12 ഒന്നാം ഡോസ്, 222 രണ്ടാം ഡോസ്)

സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 11 പേർ ( ഒരാൾ ഒന്നാം ഡോസ്, 10 രണ്ടാം ഡോസ് ) 

ജില്ലയിൽ ഇന്ന് (20.10.2021) ആകെ 13114 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 21 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 44 മുന്നണി പ്രവർത്തകൻ രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 1652 പേർ ഒന്നാം ഡോസും 6736 പേർ രണ്ടാം ഡോസുമടക്കം 8388 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 278 പേർ ഒന്നാം ഡോസും 2756 പേർ രണ്ടാം ഡോസുമടക്കം 3034 പേരും, 60 വയസിനു മുകളിലുള്ള 105 പേർ ഒന്നാം ഡോസും 1522 പേർ രണ്ടാം ഡോസുമടക്കം 1627 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ആകെ 234 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 18 മുതൽ 45 വയസ്സുവരെയുള്ള 6 പേർ ഒന്നാം ഡോസും 174 പേർ രണ്ടാം ഡോസുമടക്കം 180  പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 42 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 5 പേർ ഒന്നാം ഡോസും 6 പേർ രണ്ടാം ഡോസുമടക്കം 11 പേരും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 11 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വയസ്സു വരെയുള്ളവരിൽ ഒരാൾ ഒന്നാം ഡോസും 6 പേർ രണ്ടാം ഡോസും, 45 മുതൽ 60 വയസ്സു
വരെയുള്ളവരിൽ ഒരാൾ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള മൂന്ന് പേർ രണ്ടാം ഡോസും ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date