Skip to main content

ഡോ.എ.ലതയുടെ നിര്യാണത്തില്‍ കൃഷി മന്ത്രി അനുശോചിച്ചു 

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗവും റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായിരുന്ന ഡോ. എ.ലതയുടെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത് എക്കാലത്തെയും മികച്ച പരിസ്ഥിതി ശാസ്ത്രജ്ഞയെയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.

അര്‍ബുദം ശരീരത്തെ കാര്‍ന്നുതിന്നുമ്പോഴും അവര്‍ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കുമായി നിലകൊണ്ടു. പരിസ്ഥിതിയെ, വിശേഷിച്ച് നമ്മുടെ പുഴകളെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഡോ. ലത അക്ഷീണം പ്രവര്‍ത്തിച്ചു. കൃഷി വകുപ്പിലെ ജോലി രാജിവെച്ച് പൂര്‍ണസമയവും പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു. കര്‍മ്മരംഗത്ത് നേരിട്ട പ്രതിസന്ധികളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട ഡോ. ലത, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമാണ്.

വ്യക്തിപരമായി ഒരുപാട് നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ഡോ. ലത പ്രിയപ്പെട്ട സുഹൃത്തായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പഠനവിധേയമാക്കാവുന്ന ജീവിതമാണ് അവര്‍ നയിച്ചത്. ഡോ. ലതയുടെ അകാല വിയോഗത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നതായി മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.4880/17

 

date