Skip to main content

അവശ കായിക താരങ്ങൾക്കുള്ള പെൻഷൻ: ഡിസംബർ 15 വരെ അപേക്ഷിക്കാം

ജീവിത ക്ലേശമനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്ക് അവശ കായികതാര പെൻഷൻ നൽകുന്ന പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 15 വരെ നീട്ടി.
കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം അപേക്ഷകർ. കായികരംഗത്തു ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ, വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് അതത് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്കും നൽകണം.
അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലും കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും ലഭിക്കും. 60 വയസും അതിനു മുകളിലും പ്രായമുള്ളവരും കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച അന്തർജില്ലാ/സംസ്ഥാനതല സ്‌പോർട്‌സ് മത്സരങ്ങളിൽ പങ്കെടുത്തു ഒന്നോ രണ്ടോ മൂന്നോ സ്ഥാനങ്ങൾ നേടിയിരിക്കണം, കളരിപ്പയറ്റ് അഭ്യാസികൾ അന്തർജില്ലാ/ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം, എന്നീ കായിക യോഗ്യതകളാണു പെൻഷൻ നൽകാൻ നിശ്ചയിച്ചിട്ടുള്ളത്.
പി.എൻ.എക്സ്. 4771/2021

 

date