Skip to main content

ഫാര്‍മസിസ്റ്റ് നിമനം

ആലപ്പുഴ: ഹോമിയോപ്പതി വകുപ്പില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അനുവദിച്ച ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിലുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ഡിസംബര്‍ 15ന് നടക്കും. എന്‍.സി.പി/സി.സി.പി (ഹോമിയോ) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.  പ്രായപരിധി-45 വയസ്. 

യോഗ്യതാ രേഖകളുടെയും തിരിച്ചറിയല്‍  രേഖകളുടെയും അസ്സലും പകര്‍പ്പും സഹിതം ആലപ്പുഴ ബീച്ച് റോഡിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ 15ന് രാവിലെ 11.00ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍:  0477-2262609

date