Skip to main content

എട്ട് ഉപനിഷത്തുകള്‍ ഇന്ന്(ജൂലൈ 5) വി.ജെ.ടി ഹാളില്‍ ഗവര്‍ണര്‍ പ്രകാശനം ചെയ്യും

എട്ട് ഉപനിഷത്തുകള്‍  ഗവര്‍ണര്‍ പി.സദാശിവം എം.പി.അബ്ദുസ്സമദ്— സമദാനിക്ക് നല്‍കി ഇന്ന്(ജൂലൈ 5) രാവിലെ 11ന് വി.ജെ.ടി ഹാളില്‍   പ്രകാശനം ചെയ്യും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും. സ്വാമി മുനി നാരായണ പ്രസാദ് വ്യാഖ്യാനം ചെയ്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ്.
  പ്രസാര്‍ഭാരതി എ.ഡി.പി എസ്.രാധാകൃഷ്ണന്‍, ഡോ.ഷിബു ശ്രീധര്‍, ഡോ.ബി.സുഗീത എന്നിവര്‍ സംസാരിക്കും. മുണ്ഡകോപനിഷത്ത് (അഥര്‍വവേദം), മാണ്ഡൂക്യോപനിഷത്ത്(അഥര്‍വവേദം), കേനോപനിഷത്ത് (സാമവേദം), തൈത്തിരീയോപനിഷദ് (കൃഷ്ണയജുര്‍വേദം), ചാന്ദോഗ്യോപനിഷത്ത് (സാമവേദം), പ്രശ്‌നോപനിഷത്ത്(അഥര്‍വവേദം), ഐതരേയോപനിഷത്ത് (ഋഗ്‌വേദം), കഠോപനിഷത്ത് (കൃഷ്ണയജുര്‍വേദം) എന്നിവയാണ്  പ്രകാശനം ചെയ്യുന്ന ഉപനിഷത്തുകള്‍. ഈശാവാസ്യോപനിഷത്ത്     (ശുക്ലയജുര്‍വേദം), ബൃഹദാരണ്യകോപനിഷത്ത് (ശുക്ലയജുര്‍വേദം) എന്നിവയാണ് മുന്‍പ് പ്രസിദ്ധീകരിച്ചത്. വി.ജെ.ടി ഹാളിലെ വിജ്ഞാന വസന്തം പുസ്തകമേളയില്‍ 10 ഉപനിഷത്തും  ഒരുമിച്ച് വാങ്ങാവുന്നതാണ്.
പി.എന്‍.എക്സ്.2770/18

date