Post Category
ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം
സ്ഫോടകവസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, ഗതാഗതം തുടങ്ങിയവയെ സംബന്ധിച്ച് ഡ്രൈവർമാർക്കുള്ള ശാസ്ത്രീയ പരിശീലനം മേയ് 25, 26, 27 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്: 0471 2779200, 9074882080.
പി.എൻ.എക്സ്. 2047/2022
date
- Log in to post comments