Skip to main content

സീനിയോറിറ്റി നഷ്ടമാകാതെ

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പ്രത്യേക അവസരം

01.01.2000 മുതല്‍ 31.03.2022 ( എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 10/1999 മുതല്‍ 01/ 2022 വരെ) വരെയുള്ള കാലയളവില്‍ യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ മെയ് 31 വരെ പ്രത്യേക അവസരം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ, അല്ലാതെ നേരിട്ടോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും ആനുകൂല്യം ലഭിക്കും.  എംപ്ലോയ്‌മെന്ററ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നോണ്‍ ജോയിനിങ് സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും സീനിയോറിറ്റി പുന: സ്ഥാപിച്ച് നല്‍കും. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡും അനുബന്ധ രേഖകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മെയ് 31 വരെയുള്ള കാലയളവിലെ പ്രവൃത്തി ദിവസങ്ങളില്‍ എത്തി അവസരം ഉപയോഗപ്പെടുത്താം. www.eemployment.kerala.gov.in ലൂടെയും  രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0494 2664506.

date