Skip to main content

എന്‍ട്രന്‍സ് പരിശീലനം

 

പട്ടികജാതി വികസന വകുപ്പ് പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടി 2018-19 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം  പ്രമുഖ കോച്ചിംഗ് സെന്ററുകള്‍ വഴി രണ്ട് വര്‍ഷം ദൈര്‍ഘ്യമേറിയ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനമാണ് നല്‍കുന്നത്. നിശ്ചിത മാതൃക യിലുള്ള അപേക്ഷ, ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്‍ന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍ നിന്നും ആ സ്ഥാപനത്തിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഈ മാസം 31നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരം ജില്ലാ-ബ്ലോക്ക്-മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.          (പിഎന്‍പി 1888/18)

date