Skip to main content

'ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ  പരീശീലനം

    കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍. ബി. എസ്.  സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍  ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയില്‍, സൗജന്യമായി ഭിന്നശേഷിയുള്ള 10-ാം ക്ലാസ്സ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്‌സലെന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ നവംബര്‍ 20 ന് രാവിലെ   10:30 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04712345627.
(പി.ആര്‍.പി 1899/2017)
 

date