Skip to main content

അലൈഡ് ആന്റ് ഹെൽത്ത് കെയർ കൗൺസിൽ രൂപീകരിച്ചു

സംസ്ഥാന സർക്കാർ 'ദി കേരള സ്റ്റേറ്റ് അലൈഡ് ആന്റ് ഹെൽത്ത് കെയർ കൗൺസിൽ' രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 2021ലെ നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആന്റ് ഹെൽത്ത് കെയർ പ്രൊഫഷൻസ് ആക്ട് അനുസരിച്ചാണ് സംസ്ഥാനം ഈ കൗൺസിൽ രൂപീകരിച്ചത്. പാരാമെഡിക്കൽ കോഴ്സുകൾ ഈ കൗൺസിലിന് കീഴിൽ വരും. കോഴിക്കോട് മെഡിക്കൽ കോളേജ് എംഎൽടി അസോസിയേറ്റ് പ്രൊഫസർ എം. അബ്ദുന്നാസിർ ചെയർപേഴ്സണായ നാലംഗ കൗൺസിലാണ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്.  4607/2022

date