Skip to main content

മലപ്പുറം റവന്യു ജില്ലാ ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു

മലപ്പുറം സയന്‍സ് ക്ലബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഐ.ടി @ സ്‌കൂള്‍ ജില്ലാ പ്രൊജക്ട് ഓഫീസ് ഹാളില്‍ റവന്യു ജില്ലാ ശാസ്ത്ര സെമിനാര്‍ സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. 'ബേസിക്ക് സയന്‍സ് ഫോര്‍ സസ്റ്റെയിനബിള്‍ ഡവലപ്പ്മെന്റ്: ചാലഞ്ചെസ് ആന്‍ഡ് പ്രോസ്പെക്ട്‌സ്' എന്നതായിരുന്നു വിഷയം. 17 ഉപജില്ലകളിലെ മത്സരങ്ങളിലൂടെ വിജയിച്ച് വന്ന ഒന്നും രണ്ടും സ്ഥാനക്കാരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒന്നാം സ്ഥാനം ഫാലിഷ (മുത്തേടത്ത് ജി.എച്ച്.എസ്.എസ്, നിലമ്പൂര്‍ സബ് ജില്ല), രണ്ടാംസ്ഥാനം പി.വി അര്‍ജുന്‍ (മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ്, മേലാറ്റൂര്‍ സബ്ജില്ല), മൂന്നാം സ്ഥാനം ഫാത്തിമ റിഫ (ആനമങ്ങാട് ജി.എച്ച്.എസ്.എസ്, പെരിന്തല്‍മണ്ണ സബ്ജില്ല) എന്നിവര്‍ നേടി. ഇതില്‍ നിന്നും വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാര്‍ 2022 ഒക്ടോബര്‍ ഏഴിന് തൃശ്ശൂര്‍ വിജ്ഞാന സാഗര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 34 വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുത്തു. ഹയര്‍സെക്കന്‍ഡറി അധ്യാപകരായ കെ.സി ഡേവിഡ്, പി.സുരേഷ്‌കുമാര്‍, കെ.എ ഹുസ്നി മുബാറക്ക് എന്നിവര്‍ വിധികര്‍ത്താക്കളായി.  സയന്‍സ് ക്ലബ് ജില്ലാ ജോയിന്‍ സെക്രട്ടറി സുന്ദരന്‍ മാസ്റ്റര്‍, അംഗങ്ങളായ ഡോ.സിമില്‍ റഹ്‌മാന്‍, ഷാഫി, ദുര്‍ഗ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

date