Skip to main content

അന്താരാഷ്ട്ര വയോജന ദിനം: പ്രത്യേക വൈദ്യപരിശോധനകള്‍ ലഭ്യമാക്കും

അന്താരാഷ്ട്ര വയോജന ദിനാചരണ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ ഒന്ന് മുതല്‍  14 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ജില്ലയില്‍ ആസൂത്രണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ആശുപത്രികളില്‍  ഈ ദിവസങ്ങളില്‍ പ്രത്യേക വൈദ്യ പരിശോധനകളും ചികിത്സകളും വയോജനങ്ങള്‍ക്ക് ലഭ്യമാക്കും എന്നും ഡി.എം.ഒ അറിയിച്ചു. ഈ കാലയളവില്‍ വയോജനങ്ങള്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനകളും ചികിത്സയും  പൂര്‍ണമായും സൗജന്യമായി ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ ഈ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു. 'മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം' എന്ന വിഷയത്തില്‍ ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പടെയുള്ള അനുബന്ധ പരിപാടികളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

date