Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ ഡിസംബര്‍ 15 ന് മുമ്പ് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ മുന്‍പാകെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം 2023 ജനുവരി മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ല. വൈകി സമര്‍പ്പിക്കുന്നവര്‍ക്ക് മുന്‍മാസങ്ങളിലെ കുടിശ്ശികയക്കും  അര്‍ഹതയുണ്ടാ വില്ല. വില്ലേജ് ഓഫീസര്‍, ഗസറ്റഡ് ഓഫീസര്‍, ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ തൊഴിലാളികളുടെ ഒപ്പ്, തിയ്യതി, സാക്ഷ്യപ്പെടുത്തുന്നയാളുടെ ഓഫീസ് സീല്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. 60 വയസ് പൂര്‍ത്തിയാവാത്ത സാന്ത്വന കുടുംബ പെന്‍ഷന്‍ ഉപഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനൊപ്പം വില്ലേജ് ഓഫീസില്‍ നിന്നുള്ള നോണ്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 0495 2384355.
 

date