Skip to main content

റേഷൻ കട ലൈസൻസി നിയമനം; അപേക്ഷിക്കാം

 

കോട്ടയം: ജില്ലയിലെ വിവിധ താലൂക്കുകളിലായി എട്ട് റേഷൻ കടകൾക്ക് പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് സംവരണവിഭാഗം ( എസ്.സി), ഭിന്നശേഷി വിഭാഗം എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ഡിസംബർ ഒന്നിന് രാവിലെ 10 മുതൽ ഡിസംബർ 30 വൈകിട്ട് മൂന്നു വരെ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. അപേക്ഷ ഡിസംബർ 30ന് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. നെടുംകുന്നം കുന്നുംപുറം കവല, കുറിച്ചി ഔട്ട്‌പോസ്റ്റ്, ചിറക്കടവ് ആശ്രമംപടി, ചെമ്പ് മാർക്കറ്റ്, ഉഴവൂർ, അയ്മനം ഒളശ്ശ, പുതുപ്പള്ളി വെട്ടത്തു കവല, മേലുകാവ് കാഞ്ഞിരംകവല എന്നിവിടങ്ങളിലെ റേഷൻകടകൾക്കാണ് ലൈസൻസികളെ നിയമിക്കുന്നത്. ഫോൺ: 0481 2560371

(കെ.ഐ.ഒ.പി.ആർ 2975/2022)  
 

date