Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സോഷ്യല്‍ മീഡിയ ക്രിയേറ്റീവ്‌സിന്റെ ഭാഗമായി ഷോര്‍ട്ട് വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനും സോഷ്യല്‍ മീഡിയാ പോസ്റ്ററുകൾ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതിനുമായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. പോസ്റ്റര്‍ നിര്‍മ്മാണം/വീഡിയോ എഡിറ്റിംഗ് എന്നിവ ക്രിയേറ്റീവായി ചെയ്യുന്നതില്‍ താല്‍പര്യവും സാങ്കേതിക അറിവും ഉണ്ടായിരിക്കണം. ഈ മേഖലയില്‍ മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം. ആശയരൂപീകരണം, ആവശ്യമെങ്കില്‍ പ്രൊപ്പോസലും സ്‌ക്രിപ്റ്റും തയ്യാറാക്കല്‍ തുടങ്ങിയവയാണ് നടത്തേണ്ടത്. വീഡിയോഗ്രാഫി, എഡിറ്റിംഗ്, മിക്‌സിംഗ്, ഓഡിയോ റിക്കാര്‍ഡിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് എഡിറ്റര്‍മാര്‍ /എഡിറ്റിങ് സ്ഥാപനങ്ങള്‍ നടത്തേണ്ടത്. ഒരു മിനുട്ട് മുതല്‍ അഞ്ച് മിനിട്ടുവരെ ദൈര്‍ഘ്യമുളള വീഡിയോകളാണ് തയ്യാറാക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി 2023 മാര്‍ച്ച് 31 വരെയായിരിക്കും. താല്പര്യമുളള വ്യക്തികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും 2022 ഡിസംബര്‍ 7 ന് പകല്‍ 3 മണിവരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ താല്പര്യപത്രം സമര്‍പ്പിക്കാം.വിശദവിവരങ്ങള്‍ക്ക് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയുളള സമയത്തിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.ഫോണ്‍ 0495 2370225.

 

date