Skip to main content

അഖിലേന്ത്യാ ടെക്‌നിക്കല്‍ ഫെസ്റ്റിന് തുടക്കമായി

വടകര എഞ്ചിനീയറിംഗ് കോളേജില്‍ അഖിലേന്ത്യാ ടെക്‌നിക്കല്‍ ഫെസ്റ്റിന് ( ക്വാസോ ലിബറം 10 )തുടക്കമായി. ഡിസംബര്‍ മൂന്ന് വരെ വടകരയിലെ മണിയൂര്‍ ക്യാമ്പസിലാണ് പരിപാടി. പ്രഫഷണല്‍ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രതിഭകള്‍ നയിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍, സാങ്കേതിക വിദഗ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങള്‍, വിവിധ മത്സരങ്ങള്‍, നോണ്‍ ടെക്‌നിക്കല്‍ കള്‍ച്ചറല്‍ ഇവന്റുകള്‍ എന്നിവ ക്വാസോ ലിബറം 10 ന്റെ പ്രത്യേകതകളാണ്. കേരളത്തിനകത്തും പുറത്തുമുള്ള 100 ല്‍ അധികം എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നും 500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന 24 മണിക്കൂര്‍ നീണ്ടുനില്ക്കുന്ന ഹാക്കത്തോണും നടക്കും. ഡിസബര്‍ 2,3 തിയ്യതികളില്‍ ഇന്ത്യന്‍ ആര്‍മി, മാറ്റ ലാബ്, കെഎസ്ഇബി, ഫോറസ്റ്റ്, ടൂറിസം, ഫയര്‍ഫോഴ്‌സ്, വിദ്യാര്‍ത്ഥികളുടെ വിവിധ പ്രോജക്ടുകള്‍ എന്നിവ അടങ്ങിയ എക്‌സിബിഷനില്‍ പ്രവേശനം സൗജന്യമാണ്.

date