Skip to main content

ആരോഗ്യരംഗം: ജില്ലാതല ഉദ്ഘാടനം നടത്തി

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യരംഗം, പ്രഥമ ശുശ്രൂഷ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി. ജില്ലാ കലോത്സവ വേദികളിലൊന്നായ ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ കെ രമ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. വടകര ഗവണ്‍മെന്റ് സംസ്‌കൃതം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ബി ഇ എം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ വടകര ആശാ ഹോസ്പിറ്റലെ മെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷയെ സംബന്ധിച്ച പരിശീലനം നല്‍കി.

 

വിവിധ സ്‌കൂളുകളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഷിജിത്കുമാര്‍, സുനിത ടി, അബ്ദു റഹിമാന്‍, ജുബില, ബി ഇ എം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനീഷ്. എം എ എന്നിവര്‍ പങ്കെടുത്തു.

date