Skip to main content

സിദ്ധി-സ്‌പെഷ്യൽ എംപ്ലോയീസ് മീറ്റ്

സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ എംപ്ലോയീസ് മീറ്റ് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ‘സിദ്ധി’ എന്ന പേരിൽ 10, 11 തീയതികളിൽ നടക്കും. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്വാതന്ത്ര്യത്തോടും അവകാശങ്ങളോടും കൂടി ജീവിക്കുവാൻ ഉതകുംവിധം സ്വയം സംരംഭകരാകാനുതകുന്ന പരിശീലനമാണ് നൽകുന്നത്.  പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന പരിശീലന പരിപാടിയിൽ കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ അധ്യക്ഷൻ ആയിരിക്കും. ഡോ. എം.കെ. ജയരാജ് വിഷയാവതരണം നടത്തും. സംസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം വ്യക്തികളുടെ മികച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും അടക്കം വിവിധ പരിപാടികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുക.

സമാപന സമ്മേളനം 11നു വൈകുന്നേരം കഴക്കൂട്ടം വാർഡ് കൗൺസിലർ കവിത. എൽ.എസിന്റെ അധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പി.എൻ.എക്സ്. 6048/2022

date