Skip to main content

ബാല സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

ബാല നീതി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ ബാല സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചേര്‍ന്ന് പരിശീലനം സംഘടിപ്പിച്ചു. ബാല സംരക്ഷണ സ്ഥാപനത്തില്‍ ബാല സൗഹൃദ  അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്ഥാപനത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം,  സ്ഥാപനത്തിലെ കുട്ടികളുടെ ഉത്തമ താല്പര്യം സംരക്ഷിക്കല്‍, ഐ.സി.പി ആന്റ് കേസ് ഹിസ്റ്ററി തയ്യാറാക്കല്‍ എന്നിവ ലക്ഷ്യം വെച്ചായിരുന്നു പരിശീലനം.  ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്  ഹാളില്‍  നടന്ന ചടങ്ങില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി വിജയകുമാര്‍ പരിശീലനം ഉദ്ഘാനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഇ. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി വിശിഷ്ടാതിഥിയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം സി. ഹേമലത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ്, സോഷ്യല്‍ വര്‍ക്കര്‍ എസ്. അഞ്ജലി എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 89 ബാല സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി എ.എ ഷറഫുദ്ദീന്‍, അഡ്വ. പി ഫവാസ് എന്നിവര്‍ ക്ലാസെടുത്തു.

date