Skip to main content

ഗതാഗത നിയന്ത്രണം

ഗുരുവായൂര്‍ ആല്‍ത്തറ പൊന്നാനി റോഡില്‍ പനമ്പാടിന് സമീപം പെരുവഴികുളം റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലെ വാഹന ഗതാഗതത്തിന് ഇന്ന് (ഫെബ്രുവരി 1) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഭാഗികമായി നിയന്ത്രണമേര്‍പ്പെടുത്തി. പൊന്നാനി ഭാഗത്തു നിന്നും ഗുരുവായൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വലിയ വാഹനങ്ങള്‍ കരിങ്കല്ലത്താണി നടുവട്ടം വഴി എന്‍എച്ച് 69 വഴിയും എന്‍എച്ച് 66 വഴിയും തിരിഞ്ഞു പോകണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date