Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്ന തിരൂരങ്ങാടി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ഫെബ്രുവരി 4 ന് രാവിലെ 10.30 മുതല്‍ തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് ഒറ്റത്തവണ ഫീസായ 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്  3 ദിവസത്തെ സോഫ്ട് സ്‌കില്‍ പരിശീലനവും കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കും. വകുപ്പ് സംഘടിപ്പിക്കുന്ന ജോബ് ഫെയറുകളില്‍ സൗജന്യ പ്രവേശനവും ഉണ്ടാകും.  വിവരങ്ങള്‍ക്ക് ഫോണ്‍ : 0483- 2734737

date