Skip to main content

ടൂറിസം വാരാഘോഷ പരിപാടികള്‍ക്ക് സമാപനം

നാഷണല്‍ ടൂറിസം ഡേയുടെ ഭാഗമായി കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഹോട്ടല്‍ ആന്റ് ടൂറിസം പഠന വിഭാഗം  സംഘടിച്ച  ടൂറിസം വാരാഘോഷ പരിപാടികള്‍ സമാപിച്ചു. സമാപന പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കുകയും മാനേജര്‍ ദിലീപ് കുമാറുമായി സംവദിക്കുകയും ചെയ്തു. ഏവിയേഷന്‍ മേഖലയിലെ തൊഴില്‍ സാധ്യതകള്‍, ഫ്‌ലൈറ്റ് ഓപറേഷന്‍, ടെര്‍മിനല്‍ ഹാന്റ്‌ലിംഗ്, സേഫ്റ്റി ആന്റ് സെക്യൂരിറ്റി എന്നീ കാര്യങ്ങളെക്കുറിച്ച് മാനേജര്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കി. റണ്‍വേ, ഏറോ ബ്രിഡ്ജ് , അന്താരാഷ്ട്ര ടെര്‍മിനല്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. അധ്യാപകരായ മൊയ്തീന്‍ കുട്ടി കല്ലറ, കെ.ഐ. എബിന്‍, കെ. അര്‍ഷക്, മുജീബ് റഹ്മാന്‍, വിദ്യാര്‍ഥികളായ മുഹമ്മദ്  സുഹൈര്‍ , നിബ ഫെബിന്‍, നാജിയ, പി. ആര്‍ദ്ര  എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സന്ദര്‍ശന പരിപാടിയില്‍  എയര്‍പോര്‍ട്ട് ജീവനക്കാരായ ജാഫര്‍,  നൗഷാദ്, ഷണ്‍മുഖ സുന്ദരി, അരുന്ധതി എന്നിവര്‍ വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തി.
വാരാചരണ പരിപാടികളുടെ ഭാഗമായി നടന്ന വിവിധ സെഷനുകള്‍ക്ക് ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയില്‍ മുംതാസ് ,  പ്രിന്‍സിപ്പല്‍ ഡോ.വി. അബ്ദുല്‍ ലതീഫ് ,  കൊണ്ടോട്ടി ഏരിയ ഫുഡ് സേഫ്റ്റി ഓഫീസര്‍ എല്‍. ആന്‍സി, പ്രശാന്തി ഹോസ്പിറ്റല്‍ എം.ഡി. ഡോ.പി. ഹബീബ്, ജെ.സി.ഐ എടവണ്ണപ്പാറ ഏരിയാ കോര്‍ധിനേറ്റര്‍ ബിജു മോന്‍, മോട്ടിവേഷന്‍ ട്രെയിനര്‍ അമീര്‍ ബാബു, ഐ.ക്യു. എ.സി. കോര്‍ഡിനേറ്റര്‍ ഡോ. ആബിദ ഫാറുഖി, റഷ ബഷീര്‍,  സ്റ്റുഡന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി അഭിനവ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

date