Skip to main content

റാങ്ക് ജേതാവിനെ അനുമോദിച്ചു

 

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.എസ്.സി ഇലക്‌ട്രോണിക്‌സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുഴല്‍മന്ദം കോളെജ് ഓഫ് അപ്ലൈഡ് സയന്‍സിലെ പി.ആര്‍ സുരഭിയെ അനുമോദിച്ചു. പരിപാടിയില്‍ പി.പി സുമോദ് എം.എല്‍.എ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷനായി. പി.ടി.എ പ്രതിനിധി രവീന്ദ്രന്‍ പൊന്നാട അണിയിച്ചു. കോട്ടായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമോഹന്‍, വാര്‍ഡ് അംഗം ഗീത, മുന്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് ഇബ്രാഹിം, അധ്യാപകരായ പി.സി സനിത, ജെ. ദുര്‍ഗ്ഗ, ഇ. ഷാഫില എന്നിവര്‍ പങ്കെടുത്തു.

date