Skip to main content

ഏലൂരിൽ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങി

 

ഏലൂർ നഗരസഭയിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പഴയ പൈപ്പുകൾ മാറ്റി പുതിയ പിവിസി
 പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ  രണ്ടാം ഘട്ടം ആരംഭിച്ചു.  70 ലക്ഷം രൂപയുടെ ജോലികളാണ് തുടങ്ങിയത്.  
ആദ്യ ഘട്ടം 60 ലക്ഷം രൂപയുടെ ജോലികൾ പൂർത്തീകരിച്ചു. നടപ്പുവർഷത്തിൽ 70 ലക്ഷം രൂപയുടെ ജോലികൾ കൂടി ഏറ്റെടുത്തിട്ടുണ്ട്.

നഗരസഭയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന്ന് നഗരസഭാ ഫണ്ടിൽ ഉൾപ്പെടുത്തി പൈപ്പ് ലൈൻ ദീർഘിപ്പിക്കൽ പദ്ധതി നടപ്പാക്കുന്നു.  അമൃത് പദ്ധതിയുടെ ഭാഗമായി മഞ്ഞുമ്മൽ വാട്ടർ ടാങ്ക് യഥാർഥ്യമാകുമ്പോൾ നഗരസഭയിലെ എല്ലാ വീടുകളിലും ഇരുപത്തിനാല് മണിക്കൂറും കുടിവെള്ളം ലഭ്യമാകുമെന്ന് ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.

പാട്ടുപുര - ഡിപ്പോ റോഡ്, ആലിങ്ങൽ - റോയൽ വില്ലേജ് റോഡ്, ഐലന്റ് - മുട്ടിനകം റോഡ്, കൊച്ചാൽ - മാടപ്പാട് റോഡ്, ചേരാനല്ലൂർ ഫെറി റോഡ്, കോൺവെന്റ് റോഡ് എന്നീ റോഡുകളിലും അടുത്ത ദിവസം ജോലി ആരംഭിക്കും.

date