Skip to main content

ആശ ഫെസ്റ്റ് ശനിയാഴ്ച (4)

 

ആരോഗ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെക്കുന്ന ആശ പ്രവർത്തകരുടെ കലാ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ആശ ഫെസ്റ്റ് നടത്തുന്നു. ഫെബ്രുവരി 4 ശനിയാഴ്ച കളമശേരി രാജഗിരി കോളേജ് ക്യാമ്പസിലാണ് ഫെസ്റ്റ്. രാവിലെ 9 മുതൽ ആശ പ്രവർത്തകർ പങ്കെടുക്കുന്ന വിവിധ മത്സരങ്ങൾ നടക്കും. 

വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ഡോ. രേണു രാജ്, നടൻ സിജോയ് വർഗീസ് എന്നിവർ മുഖ്യാതിഥികളാകും.

 ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, കൗൺസിലർ കെ.എ. അൻവർ, രാജഗിരി സ്കൂൾ ഓഫ് സോഷ്യൽ സയൻസ് പ്രിൻസിപ്പാൾ ഡോ. ബിനോയ് ജോസഫ്, രാജഗിരി കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. എം.ഡി. സാജു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, അഡീഷണൽ ഡി.എം.ഒമാരായ ഡോ. ആർ. വിവേക് കുമാർ, ഡോ. കെ. ആശ,   ആർ.സി.എച്ച് ഓഫീസർ ഡോ. എം.ജി. ശിവദാസ്, ഡെപ്യൂട്ടി ഡി എം. ഒ ഡോ. കെ. സവിത, ആശ കോ-ഓഡിനേറ്റർ സജന സി. നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.

date