Skip to main content

സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസിഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് കോളേജ് ഓപ്ഷൻ സമർപ്പിച്ച എസ്.സി/എസ്.ടി കാറ്റഗറിയിലുള്ളവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അപേക്ഷകന്റെ ഹോം പേജിൽ നിന്നും പ്രിന്റെടുത്ത ഫീ അലോട്ട്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഫെബ്രുവരി മൂന്നിനു നിർദ്ദിഷ്ട ഫീസ് ഒടുക്കി നാലിനകം അതത് കോളേജുകളിൽ പ്രവേശനം നേടണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

പി.എൻ.എക്സ്. 624/202

date