Skip to main content

ഓംബുഡ്സ്മാൻ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ഫെബ്രുവരി ഒമ്പതിന് രാവിലെ 11 മുതൽ ഒരു മണി വരെ ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്സ്മാൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തും. പരാതികൾ നേരിട്ടോ ഇ മെയിലായോ (ombudsmanmgnregskannur@gmail.com) ഫോൺ മുഖേനയോ തപാലിലോ നൽകാം. വിലാസം: ഓംബുഡ്സ്മാൻ ഓഫീസ്, അനക്സ് ബ്ലോക്ക്, രണ്ടാം നില, സിവിൽ  സ്റ്റേഷൻ, കണ്ണൂർ. ഫോൺ: 9447287542.

date