Skip to main content

സിവിൽ എക്‌സൈസ് ഓഫീസർ: ശാരീരിക പുനരളവെടുപ്പ്

ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി-ആൺ-കാറ്റഗറി നമ്പർ 538/2019) തസ്തികയുടെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിൽ നിശ്ചിത ശാരീരിക യോഗ്യതയില്ലാത്തതിനാൽ അപ്പീൽ മുഖാന്തിരം പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത ജില്ലയിലെ അർഹരായ ഉദ്യോഗാർഥികൾക്കുള്ള ശാരീരിക പുനരളവെടുപ്പ് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള
ആസ്ഥാന ഓഫീസിൽ മെയ് 18ന് നടത്തും. അർഹരായ ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 8.30ന് ബന്ധപ്പെട്ട രേഖകൾ സഹിതം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഹാജരാകണം.

--

date