Skip to main content

താൽപര്യപത്രം ക്ഷണിച്ചു

പട്ടികവർഗ യുവതീ യുവാക്കൾക്കായി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓട്ടോ മൊബൈൽ എൻജിനിയറിങ് കോഴ്സ് പരിശീലനം ഏറ്റെടുത്ത് നടത്തുവാൻ സന്നദ്ധതയുള്ള പരിശീലന സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എൻ എസ് ക്യു എഫ് / എൻ എസ് ഡി സി തുടങ്ങിയ ദേശീയ, അന്തർദേശീയ അംഗീകാരം ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാം. പട്ടികവർഗ വിദ്യാർഥികൾക്കായി നൈപുണ്യ പരിശീലനം നൽകി പരിചയമുള്ള സ്ഥാപനങ്ങൾക്ക് ആദ്യ പരിഗണന നൽകും. ഹോസ്റ്റൽ സൗകര്യം (ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം) ഉള്ള സ്ഥാപനങ്ങൾക്ക് മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 വൈകിട്ട് 05. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകഡയറക്ടർ, പട്ടികവർഗ വികസന ഡയറക്ടറേറ്റ്, വികാസ് ഭവൻ, 4-ാം നില, തിരുവനന്തപുരം – 33. ഫോൺ: 0471-2303229. വെബ്സൈറ്റ്www.stdd.kerala.gov.in. ടോൾഫ്രീ നമ്പർ: 1800-425-2312. മൊബൈൽ: 6282539374.

പി.എൻ.എക്‌സ്. 3996/2024

date