Skip to main content

മരണാനന്തര ധനസഹായം വിതരണം ചെയ്തു

        കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗമായിരിക്കെ മരണപ്പെട്ട ഓട്ടോറിക്ഷാ തൊഴിലാളിയായ നെയ്യാറ്റിൻകര സ്വദേശി ശിശുപാലൻ വി.എസിന്റെ ആശ്രിതർക്കുള്ള മരണാനന്തര ധനസഹായമായ 1,00,000 രൂപയും ശവസംസ്കാര ചടങ്ങിനുള്ള ധനസഹായതുകയായ 10,000 രൂപയും റീഫണ്ട് ഇനത്തിൽ 5,101 രൂപയും അദ്ദേഹത്തിന്റെ ഭാര്യയും നോമിനിയുമായ മഞ്ജു. ഒ യ്ക്ക് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി. സജീവ്കുമാർ വീട്ടിലെത്തി കൈമാറി.

പി.എൻ.എക്‌സ്. 4302/2024

date