Skip to main content

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ-4 ജനുവരി അഞ്ചിന്; സംഘാടക സമിതി രൂപീകരിച്ചു

തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടക്കുന്ന തലശ്ശേരി ഹെറിറ്റേജ് റണിന്റെ സീസൺ-4, 2025 ജനുവരി അഞ്ച് ഞായറാഴ്ച നടത്താൻ തീരുമാനിച്ചു. തലശ്ശേരി കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സ്പീക്കർ രക്ഷാധികാരിയും തലശ്ശേരി സബ് കളക്ടർ കാർത്തിക്ക് പാണിഗ്രഹി ചെയർമാനും ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ജെ കെ ജനറൽ കൺവീനറുമായാണ് 101 അംഗ സംഘാടക സമിതി. വിവിധ ഉപസമിതികളും രൂപീകരിച്ചു.
യോഗത്തിൽ അസി.കളക്ടർ ഗന്ഥേ സായ് കൃഷ്ണ വിശിഷ്ടാതിഥിയായി. ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ജെ കെ അധ്യക്ഷനായി. ഡിഎംസി മാനേജർ ജിഷ്ണു ഹരിദാസൻ സ്വാഗതവും ഡിഎംസി കെയർ ടേക്കർ രാഹുൽ വി നന്ദിയും പറഞ്ഞു.

date