Skip to main content

ലോക എയ്ഡ്സ് ദിനം: ജില്ലാ തല ഉദ്ഘാടനം നടത്തി

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ടൗൺ സ്‌ക്വയറിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്‌നകുമാരി അധ്യക്ഷയായി. എയ്ഡ്സ് രോഗത്തിനെതിരെ പ്രതിരോധത്തിന്റ പ്രതീകമായ റെഡ് റിബൺ മന്ത്രി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. തുടർന്ന് പ്രതിജ്ഞ എടുത്തു.
ജില്ലാ ആർ സി എച്ച് ഓഫീസർ ജി അശ്വിൻ, ജില്ലാ എയ്ഡ്സ് ആൻഡ് ടി ബി കൺട്രോൾ ഓഫീസർ ഡോ. സോനു ബി നായർ, ജില്ലാ അർദ്രം മിഷൻ നോഡൽ ഓഫീസർ അനീറ്റ കെ ജോസി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി സുധീഷ്, ജില്ലാ ടി ബി സെന്റർ എച്ച് ഐ വി കോ ഓർഡിനേറ്റർ പി വി സുനിൽകുമാർ, എസിഎസ്എം ജില്ലാ നോഡൽ ഓഫീസർ പി വി അക്ഷയ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികളുടെ ഫ്‌ളാഷ് മൊബ്, മൂകാഭിനയം, എയ്ഡ്സ് ദിന റാലി എന്നിവ അരങ്ങേറി. വിവിധ സുരക്ഷാ പ്രൊജക്റ്റുകളുടെ നേതൃത്വത്തിൽ ദീപം തെളിയിക്കൽ ചടങ്ങും നടന്നു.

 

date