Skip to main content

മലബാർ കാൻസർ സെന്ററിന് കൊച്ചി കപ്പൽശാലയുടെ സി എസ് ആർ സഹായം

 
കൊച്ചി കപ്പൽശാലയുടെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി തലശ്ശേരി മലബാർ കാൻസർ സെന്ററിന് റീഹാബിലിറ്റേഷൻ ഓങ്കോളജി വിഭാഗത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകുവാൻ ധാരണയായി. പദ്ധതിക്കായി കൊച്ചി കപ്പൽ ശാല 35 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2024-25 വർഷത്തിൽ റീഹാബിലിറ്റേഷൻ ഓങ്കോളജി വിഭാഗത്തിൽ ലോ ലേസർ തെറാപ്പി അഥവാ ലോ ലെവൽ ലേസർ തെറാപ്പിക്ക് തുടക്കം കുറിക്കും. ശാരീരിക കലകളുടെ പുനരുജ്ജീവനത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അടിസ്ഥാന ചികിത്സാ രീതിയാണ് ലോ ലേസർ തെറാപ്പി. ഇത് വേദന കുറയ്ക്കുന്നതിനും പരിക്കുകളുടെ പുനരുജ്ജീവനത്തിനും ഉപയോഗിക്കുന്നു.
 

date