മംഗലം ഡാം ഇറിഗേഷന്‍ സ്ഥലത്ത് സ്ഥിരതാമസമാക്കിയ കൂലിത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കണം: ജില്ലാ വികസന സമിതി
മംഗലം ഡാം ഇറിഗേഷന്‍ സ്ഥലത്ത് സ്ഥിരതാമസമാക്കിയ കൂലിത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അറുപത് വർഷങ്ങൾക്ക് ഡാം ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കു വന്ന് ഡാം ഇറിഗേഷന്‍ സ്ഥലത്ത് സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ്, വോട്ടവകാശം തുടങ്ങി വിവിധ രേഖകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പട്ടയം ലഭിച്ചിട്ടില്ലെന്നും പ്രമേയത്തില്‍ പറഞ്ഞു. കെ.ഡി പ്രസേനന്‍ എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ വെള്ളപ്പാറയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും മറ്റും ദേശീയപാത മുറിച്ചു കടക്കുന്നതിനായി നടപ്പാലം നിർമ്മിക്കണമെന്ന പ്രമേയവും കെ.ഡി പ്രസേനന്‍ എം.എല്‍.എ അവതരിപ്പിച്ചു. മറ്റൊരു പ്രമേയത്തിൽ എം. എൽ. എ. ആവശ്യപ്പെട്ടു. ഇരു പ്രമേയവും കെ.ബാബു എം.എൽ.എ. പിന്താങ്ങി.
ഒക്ടോബര്‍ ഒമ്പതു മുതല്‍ ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചതായി പാഡി ഓഫീസര്‍ (സപ്ലൈകോ) യോഗത്തില്‍ അറിയിച്ചു. 49371 കർഷകർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 54518.162 മെട്രിക് ടണ്‍ നെല്ല് ഇതു വരെ സംഭരിച്ചിട്ടുണ്ട്. 90 ശതമാനം നെല്ല് മില്ലുകാർ സംഭരിച്ചു കഴിഞ്ഞിട്ടുണ്ട്. സംഭരണ തുക 175 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിച്ചതിൽ നിന്നും തുക പി.ആര്‍.എസ് ലോണായി ബാങ്ക് മുഖേന അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്നു വരുന്നതായും പാഡി ഓഫീസര്‍ അറിയിച്ചു.
വാളയാര്‍, മീങ്കര ഡാമുകളില്‍ നിന്നും നീക്കം ചെയ്യുന്ന മണലിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജിയോളജിസ്റ്റ്, ആര്‍.ഡി.ഒ എന്നിവരെ ചുമതലപ്പെടുത്തുകയും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് എ. പ്രഭാകരന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് നിര്‍ദ്ദേശം.
ചിറ്റൂൂര്‍ ജലസേചന പദ്ധതിയുടെ കീഴിലുള്ള ജലസേചന കനാലുകള്‍ വഴി രണ്ടാംവിള നെല്‍കൃഷിക്കുള്ള ജലവിതരണം നടത്തിവരുന്നതായി ചിറ്റൂൂര്‍ എം.എല്‍.എയുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (ഇറിഗേഷന്‍) യോഗത്തില്‍ അറിയിച്ചു. തത്തമംഗലം- ബൈപ്പാസ് റോഡ് പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതായും അടുത്ത ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളതായും എം.എല്‍.എയുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) അറിയിച്ചു.
പട്ടാമ്പിയിലെ പുതിയ പാലം, കൊടുമുണ്ട പാലം എന്നിവയുടെ സ്ഥലമെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വല്ലപ്പുഴ മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വെ പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കണം. ഓങ്ങല്ലൂര്‍, വല്ലപ്പുഴ, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തുകളിലെ ജല്‍ജീവന്‍ മിഷന്‍ പദ്ധതി അടുത്ത മാര്‍ച്ച് മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
കൂറ്റനാട്- പെരിങ്ങോട് റോഡ്, നടുവട്ടം- തണ്ണീര്‍ക്കോട് റോഡ്, ചാലിശ്ശേരി റോഡ് തുടങ്ങിയവ അടിയന്തിരമായി നവീകരിക്കണമെന്നും അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളും ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ. ബാബു, പി. പി സുമോദ്, എ. പ്രഭാകരന്‍, മുഹമ്മദ് മുഹ്സിന്‍, എ.ഡി.എം പി.സുരേഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ശ്രീലത, അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments