Post Category
മാലിന്യം തള്ളിയവരെ പിടികൂടി മരട് നഗരസഭ
കണ്ണാടിക്കാട് പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ മാലിന്യം തള്ളിയവരെ പിടികൂടി പിഴ ചുമത്തി മരട് നഗരസഭ. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് അലക്ഷ്യമായി നിക്ഷേപിച്ചത്.
നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പ്രേംചന്ദ്,പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹുസൈന്‍, എ എസ് അനീസ്, വിനു മോഹന്‍, ഹനീസ്. കെ. ആര്‍. അബ്ദുല്‍ സത്താര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
നഗരസഭയിലെ വിവിധ ഇടങ്ങളില്‍ തുടര്‍ന്നും പരിശോധന നടത്തി മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ അറിയിച്ചു.
date
- Log in to post comments