ശുദ്ധജല സ്വാശ്രയത്വം: കിണർ റീചാർജിംഗിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യവുമായി ഗ്രീൻ മുരിയാട് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 300 കിണറുകൾ ആദ്യഘട്ടത്തിൽ റീചാർജ്ജ് ചെയ്യുന്നതിനുള്ള പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്തിൽ ആവിഷ്കരിച്ചു.
കൂടാതെ എൻ.ആർ.ഇ.ജിയും കിണർ റീചാർജിംഗിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. എൻ.ആർ.ഇ.ജി പദ്ധതിക്ക് പുറമേ 25 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ഇ.എം.എസ് ഹാളിൽ നടന്ന ഗുണഭോക്തൃ സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ബ്രോഷറും ചടങ്ങിൽ പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻ്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എൻ.ആർ ഗീത പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് മേഖലയിലെ ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത് ഹാളിലും പുല്ലൂർ മേഖലയിലെ ഗുണഭോക്തൃ സംഗമം പുല്ലൂർ ബാങ്ക് ഹാളിൽ നടന്നു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സരിത സുരേഷ്, കെ.യു.വിജയൻ, ഭരണ സമിതി അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, എ.എസ് സുനിൽകുമാർ, ജിനി സതീശൻ, നിഖിത അനൂപ്, മണി സജയൻ, ആർ.എച്ച്.ആർ.ഡി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിപിൻ പോൾ, വി.ഇ.ഒ തനൂജ, സെക്രട്ടറി ജോഷി പി.ബി. എന്നിവർ സംസാരിച്ചു. റെയിൻ വാട്ടർ ഹാർവെസ്റ്റിങ്ങ് റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് സെൻ്ററാണ് നിർവഹണം നടത്തുക.
- Log in to post comments