സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജൂലൈ 22 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തുന്നു. സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും, നിലവിൽ എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ സമുദായങ്ങളെ കൂടി എസ്.ഇ.ബി.സി.പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, കേരളത്തിലെ ശൈവവെള്ളാള സമുദായത്തെ പൂർണ്ണമായും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, മൺപാത്ര നിർമ്മാണ വിഭാഗത്തിൽപ്പെടുന്ന കുലാല, കുലാലനായർ എന്നീ വിഭാഗങ്ങളും കുശവൻ വിഭാഗവും ഒന്നാണോ എന്നത് സംബന്ധിച്ച ഉപദേശം നൽകുന്നത് സംബന്ധിച്ച വിഷയം എന്നിവ സിറ്റിംഗിൽ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി.ശശിധരൻ, മെമ്പർ സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ് 3365/2025
- Log in to post comments