Skip to main content

റിപ്പബ്ലിക് ദിനാഘോഷം: ജില്ലാതല പ്രസംഗ മത്സരം

നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍  റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി യുവജനങ്ങള്‍ക്കായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. മത്സരം ഡിസംബര്‍ 5-ന് രാവിലെ 9 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഹാളില്‍  നടക്കും. ജില്ലയിലെ 18 നും 29 നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 'ദേശ സ്‌നേഹവും രാഷ്ട്ര നിര്‍മാണവും' എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കണം പ്രസംഗം. 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ നടന്ന പ്രസംഗ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കരുത്.
ജില്ലാതല മത്സരത്തിലെ ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 5000, 2000 1000 രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും നല്‍കും. ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക്  സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 30 നകം നിശ്ചിത ഫോറത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന് 0483-2734848 എന്ന നമ്പറില്‍ ബന്ധപ്പെടണം.   

date