Skip to main content

ലാവണ്യം 25 : സംഗീത - നൃത്ത സാന്ദ്രമായി ദർബാർഹാൾ മൈതാനം

നാടും നഗരവും ഓണം മൂഡിലാണ്'. ഈ ആഘോഷ ദിനങ്ങൾക്ക് മാറ്റേകാൻ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത് .

 

പ്രശസ്ത പിന്നണി ഗായിക അനിത ഷെയ്ക്കിന്റെ സൂഫി മെഹ്ഫിലും, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ നൃത്ത വിഭാഗത്തിന്റെ ശാസ്ത്രീയ നൃത്തവുമാണ് ലാവണ്യം 25 ഓണാഘോഷത്തിന്റെ ഭാഗമായി ദർബാർഹാൾ മൈതാനിയിൽ ബുധനാഴ്ച (സെപ്റ്റംബർ 3) അരങ്ങേറിയത്. 

 

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥിനികളുടെ നൃത്തച്ചുവടുകൾ അക്ഷരാർത്ഥത്തിൽ വേദിയെ വിസ്മയിപ്പിച്ചു. നൃത്തച്ചുവടുകളുടെ താളത്തെ സദസ്സാകെ ഏറ്റെടുത്തു എന്നുവേണം പറയാൻ. ഒരു മണിക്കൂറോളം നീണ്ട നൃത്ത വിരുന്നിന് പിന്നാലെ അനിത ഷെയ്ക്കിന്റെ സ്വര മാധുര്യത്തിന് വേദി വഴിമാറി. സൂഫി മെഹ്ഫിൽ ഈണം ശരിക്കും ആസ്വാദക ഹൃദയങ്ങളെ കീഴടക്കി. താളം പിടിച്ചും കൂടെ പാടിയും കാണികളും ഒപ്പം ചേർന്നു.

 

ഇന്ന് ( സെപ്റ്റംബർ 4) ഭിന്നശേഷി കുട്ടികളുടെ കലാവിരുന്നിനും പെർഫ്യൂം ബാൻഡ് ഷോയ്ക്കുമാണ് ദർബാർഹാൾ മൈതാനം വേദി ആവുക. 

 

വൈകിട്ട് 6 മുതൽ ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

date