Post Category
ഒറ്റത്തവണ രജിസ്ട്രേഷൻ
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ആരംഭിച്ചു. എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീ അടച്ച് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. താല്പര്യമുള്ളവർ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 11 മുതൽ 3.30 വരെ തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരുക.
ഫോൺ : 9446025780, 9446926836, 0484-2422452.
date
- Log in to post comments