മുൻഗണനാ (പിങ്ക്) റേഷൻ കാർഡിന് അപേക്ഷ ക്ഷണിച്ചു; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം
എറണാകുളം ജില്ലയിലെ മുൻഗണനാ (പിങ്ക്) വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അർഹരായവരിൽ (നീല, വെള്ള റേഷൻ കാർഡ് ഉടമകൾ )നിന്നും അപേക്ഷ ക്ഷണിച്ചു. അർഹരായ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ മുഖേനയോ ഓൺലൈനായി ഫെബ്രുവരി 20 വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ, ആശ്രയ പദ്ധതിയിലുള്ളവർ, മാരകമായ രോഗങ്ങളുള്ള കുടുംബാംഗങ്ങളുള്ളവർ, പരമ്പരാഗത തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് മുൻഗണന ലഭിക്കും. കൂടാതെ സ്ത്രീകൾ, 65 വയസ്സിന് മുകളിലുള്ളവർ, നിർദ്ധന കുടുംബങ്ങളിലെ ഗൃഹനാഥൻമാർ എന്നിവരെയും പരിഗണിക്കുന്നതാണ്.
എന്നാൽ സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി ഒടുക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല. പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, സ്വന്തമായി ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ, നാല് ചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ) എന്നിവർക്കും . അപേക്ഷിക്കാൻ കഴിയില്ല.
- Log in to post comments