Skip to main content

അക്ഷയ സംരംഭകരാകാൻ അവസരം: അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 86 പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 79 കേന്ദ്രങ്ങളിലേക്കും പട്ടികവർഗ്ഗ വിഭാഗത്തിൽ 7 കേന്ദ്രങ്ങളിലേക്കുമാണ് അവസരം. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പ്രദേശത്ത് കുറഞ്ഞത് 300 ചതുരശ്ര അടി കെട്ടിട സൗകര്യമുള്ളവർക്കും വനിതകൾ, പട്ടികവിഭാഗക്കാർ എന്നിവർക്കും പ്രത്യേക മുൻഗണന ലഭിക്കും. ഓൺലൈൻ അപേക്ഷയുടെ സ്കോറിംഗ്, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ 750 രൂപ അപേക്ഷ ഫീസടച്ച് https://lbsedp.lbscentre.in/akshaya26/ എന്ന വെബ്സൈറ്റ് വഴി മാർച്ച് 7-നകം അപേക്ഷ നൽകണം. 
ഫോൺ : 0471-2560311, 0484-2422693

date