സ്പോട്ട് അഡ്മിഷൻ
സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2025 - 27 ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഫെബ്രുവരി 24 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നോർത്ത് പറവൂരിലുള്ള സഹകാരി ഭവനിലെ സഹകരണ പരിശീലന കോളേജിലാണ് അഭിമുഖം നടക്കുന്നത്. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ-യുടെയും അംഗീകാരത്തോടെ നടത്തുന്ന ഈ കോഴ്സിൽ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ ലഭ്യമാണ്.
50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകൾ എഴുതിയവർക്കും അഡ്മിഷനിൽ പങ്കെടുക്കാം.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സർക്കാർ/യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.kicma.ac.in എന്ന വെബ്സൈറ്റിലൂടെ ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 7880375255,8547618290
- Log in to post comments