Post Category
അപേക്ഷ ക്ഷണിച്ചു
കൊച്ചി കോർപ്പറേഷനിലെ 2025-26-ലെ ജനകീയ ആസൂത്രണ പദ്ധതിപ്രകാരം പട്ടികജാതി വിഭാഗക്കാർക്കായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, വിദ്യാഭ്യാസ ധനസഹായം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം, മിശ്രവിവാഹിതരായ ദമ്പതികൾക്ക് ധനസഹായം, വീട് വാസയോഗ്യമാക്കൽ, പഠനമുറി നിർമ്മാണം തുടങ്ങിയവയാണ് പദ്ധതികൾ. താൽപര്യമുളളവർ മാർച്ച് 2 ന് വൈകീട്ട് 5 നുള്ളിൽ കണയന്നൂർ താലൂക്ക് ഓഫീസിന് സമീപമുള്ള കൊച്ചി കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്
date
- Log in to post comments