Post Category
രാസ, ഗുണനിലവാര പരിശോധനകൾ കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കും
ക്ഷീരവികസന വകുപ്പിന്റെ കീഴിൽ, പട്ടത്തു പ്രവർത്തിച്ചു വരുന്ന NABL (ISO 17025:2017) അംഗീകാരം ലഭിച്ച സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കുടിവെള്ളം, പാൽ, പാലുല്പന്നങ്ങൾ, കാലിത്തീറ്റ, ഭക്ഷ്യ ഉല്പന്നങ്ങൾ എന്നിവയുടെ രാസ, അണുഗുണനിലവാര പരിശോധനകൾ കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കും.
വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും കെമിസ്ട്രി, മൈക്രോബയോളജി വിഭാഗങ്ങളിൽ കുടിവെള്ളം, പാൽ, പാലുല്പന്നങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയിൽ പരിശീലനവും, ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള സംവിധാനവും സ്റ്റേറ്റ് ഡയറി ലാബിൽ ലഭ്യമാണ്.
NABL അംഗീകൃത ലബോറട്ടറിയിൽ നടത്തുന്ന പരിശോധനയിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും പൊതുജനങ്ങൾക്ക് ഉറപ്പാക്കാം. വിശദവിവരങ്ങൾക്ക് 9495592514 എന്ന നമ്പറിൽ ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 1901/2026
date
- Log in to post comments