Skip to main content

നിയമസഭാ പരിസ്ഥിതി സമിതി യോഗം 26 ന് 

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2019-21) യുടെ യോഗം ജൂലൈ 26 ന് രാവിലെ 10 ന് കാസർകോട് ജില്ലാ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കാസർകോട് ജില്ലയിലെ വിവിധ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങൾ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളിൽ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും. തുടർന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ സമിതി സന്ദർശിക്കും. 
പി.എൻ.എക്സ്.2379/19
 

date